രണ്ട് ആഫ്രിക്കൻ താരങ്ങക്കെ ടീമിൽ എത്തിച്ച് ലാലിഗ ക്ലബായ ലെവന്റെ. ഘാന താരമായ റാഫേൽ ഡ്വമേനയും നൈജീരിയൻ വിങ്ങറായ മോസസ് സൈമണുമാണ് ലെവന്റയുമായി കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ബെൽജിയം ക്ലബായ ജെന്റിൽ നിന്നാണ് മോസസ് ലെവന്റയിൽ എത്തിയത്. അഞ്ചു വർഷത്തെ കരാറാണ് താരം ക്ലബുനായി ഒപ്പിട്ടത്. നൈജീരിയയുടെ ദേശീയ താരമാണ് മോസസ്. പക്ഷെ പരിക്ക് കാരണം ലോകകപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഘാന താരമായ രാഫേൽ ഡ്വനേന സ്വിസ് ക്ലബായ എഫ് സി സ്യൂറിചിൽ നിന്നാണ് വരുന്നത്. നാലു വർഷത്തെ കരാറാണ് താരം ലെവന്റെയുനായി ഒപ്പുവെച്ചത്. ഫോർവേഡായ റാഫേൽ കഴിഞ്ഞ സീസണിൽ സ്വിസ് ലെഗിൽ 13 ഗോളുകളും 12 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial