ലീഡ്സ് യുണൈറ്റഡ് സിനിസ്റ്ററെയെ സ്വന്തമാക്കി

റഫീഞ്ഞ ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പായതിനാൽ പകരം ഒരു വിങ്ങറെ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. ഫെയ്‌നൂർഡ് താരമായ കൊളംബിയൻ ഇന്റർനാഷണൽ ലൂയിസ് സിനിസ്‌റ്റെറ ആണ് ലീഡ്സിലേക്ക് എത്തുന്നത്. താരം ഇന്ന് ലീഡ്സിൽ കരാർ ഒപ്പുവെച്ചു. 2027വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

23കാരനായ വിംഗർ ഫെയനൂർഡിന്റെ പ്രീസീസൺ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ താരം ക്ലബ് വിടുമെന്ന് സൂചന ലഭിച്ചിരുന്നു. സിനിസ്റ്റെറ 2018 മുതൽ ഫെയ്‌നൂർഡിലുണ്ട്. 2019-ൽ കൊളംബിയൻ ദേശീയ ടീമിനായും അദ്ദേഹം അരങ്ങേറ്റം നടത്തി. ഹോളണ്ടിന്റെ ടോപ്പ് ഫ്ലൈറ്റിൽ 76 മത്സരങ്ങൾ സിനിസ്റ്റെറ ഇതുവരെ കളിച്ചിട്ടുണ്ട്. 25 മില്യണോളം ആണ് ട്രാൻസ്ഫർ തുക. ലീഡ്സിന്റെ ഈ സമ്മറിലെ ആറാമത്തെ സൈനിംഗ് ആണിത്.