മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഡിഫൻസിലേക്ക് ഒരു സൂപ്പർ സ്റ്റാറിനെ എത്തിക്കാൻ ശ്രമിക്കുകയാണ്. നാപോളി സെന്റർ ബാക്കായ കിം മിൻ ജേ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സെന്റർ ബാക്ക്. ഈ സീസണിൽ നാപോളിയുടെ സീരി എ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് കിം മിൻ ജേ. 26കാരനായ ദക്ഷിണ കൊറിയൻ താരം ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു നാപോളിയിൽ എത്തിയത്.
അതിനു മുമ്പ് ഫെനർബചെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. നാപോളി കിം മിൻ ജെയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിലും താരത്തിൻ. ഒരു റിലീസ് ക്ലോസ് ഉള്ളത് നാപോളിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 48 മില്യൺ യൂറോ മാത്രമാണ് കിം മിന്റെ റിലീസ് ക്ലോസ്. ലോകത്തെ ഏറ്റവും മികച്ച സെന്റർ ബാക്കിൽ ഒരാളെ ഇത്ര ചെറിയ തുകയ്ക്ക് സ്വന്തമാക്കാൻ യുണൈറ്റഡിന് സന്തോഷം മാത്രമെ കാണൂ.
താരവും യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നാപോളി താരത്തെ നിലനിർത്താനും ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ നിന്ന് മഗ്വയർ, ലിൻഡെലോഫ് എന്നിവർ ക്ലബ് വിടാൻ സാധ്യതയുണ്ട്. ഇതാണ് വരാനെക്കും മാർട്ടിനസിനും ഒപ്പം ഒരു ലോകോത്തര സെന്റർ ബാക്കിനെ കൂടെ സൈൻ ചെയ്യാൻ യുണൈറ്റഡ് ശ്രമിക്കാൻ കാരണം.