അത്ലറ്റികോ ബിൾബാവോയിൽ നിന്ന് കെപയെ സ്വന്തമാക്കിയ വിവരം ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകത്തിൽ ഒരു ഗോൾ കീപ്പർക്ക് നൽകുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയായ 71.6 മില്യൺ പൗണ്ട് നൽകിയാണ് ലണ്ടൻ ക്ലബ്ബ് താരത്തെ തിബോ കോർട്ടോയുടെ പകരക്കാരനായി ടീമിൽ എത്തിക്കുന്നത്.
Kepa is a Chelsea player! 👊#WelcomeKepa pic.twitter.com/Tt2kLIOqU8
— Chelsea FC (@ChelseaFC) August 8, 2018
7 വർഷത്തെ കരാറാണ് താരം ചെൽസിയുമായി ഒപ്പിട്ടിരിക്കുന്നത്. സ്പാനിഷ് ദേശീയ ടീം അംഗമാണ് 23 വയസുകാരനായ കെപ അരിസബലാഗ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







