ട്രാൻസ്ഫർ റെക്കോർഡ് തകർത്ത് ചെൽസി പുതിയ ഗോൾ കീപ്പറെ ടീമിലെത്തിച്ചു. 71.6 മില്യൺ പൗണ്ട് നൽകി അത്ലറ്റികോ ബിൽബാവോ ഗോൾകീപ്പർ കെപ അറിസബഗാലയെ ചെൽസി സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിച്ചു. ജൂലൈ മാസത്തിൽ റോമയിൽ നിന്ന് അലിസൻ ബെക്കറിനെ വാങ്ങാൻ ലിവർപൂൾ ചിലവാക്കിയ 67 മില്യൺ പൗണ്ട് റെക്കോർഡ് ഇതോടെ തകർക്കപ്പെട്ടു.
കെപയുടെ റിലീസ് ക്ലോസ് ചെൽസി ഇന്ന് രാവിലെ ആക്റ്റീവ് ആകിയതോടെ താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കിയ വിവരം അത്ലറ്റികോ ബിൽബാവോ ഔദ്യോഗികമായി സ്ഥിതീകരിച്ചു. ഇനി താരം ലണ്ടനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയാൽ മാത്രം മതി.
Kepa abona la cláusula de rescisión https://t.co/945I0Y8ILC #AthleticClub
— Athletic Club (@AthleticClub) August 8, 2018
തിബോ കോർട്ടോ പരിശീലനം മുടക്കി മാഡ്രിഡിലേക്ക് പോകാൻ സമ്മർദ്ദം ചെലുത്തിയതോടെയാണ് പുതിയ ഗോൾകീപ്പർക്കായി ചെൽസി രംഗത്തിറങ്ങിയത്. 23 വയസുകാരനായ കെപ സ്പാനിഷ് ദേശീയ ടീം അംഗമാണ്. ജനുവരിയിൽ ബിൾബാവോയുമായി താരം പുതിയ കരാർ ഒപ്പിട്ടിരുന്നെങ്കിലും ചെൽസിയുടെ ക്ഷണം വന്നതോടെ താരം ക്ലബ്ബ് മാറാൻ തീരുമാനിക്കുകയായിരുന്നു. സ്പെയിനിൽ ലഭിച്ചിരുന്നതിന്റെ ഇരട്ടി തുകയും ചെൽസി ശമ്പള ഇനത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അത്ലറ്റികോ ബിൽബാവോയുടെ യൂത്ത് ടീമിൽ 2004 മുതൽ അംഗമായ കെപ 2016 സെപ്റ്റംബറിലാണ് സീനിയർ ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ഇതോടെ ബിൽബാവോ വലക്ക് മുൻപിൽ വിശ്വസനീയ സാനിധ്യമായതോടെ 2018 ജനുവരിയിൽ റയൽ മാഡ്രിഡ് താരത്തിനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. പക്ഷെ അന്നത്തെ റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ അനുമതി നൽകിയില്ല. ഇതോടെ താരം ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിടുകയായിരുന്നു.
കെപയുടെ വരവോടെ തിബോ കോർട്ടോ ചെൽസി വിടുമെന്ന് ഉറപ്പായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
