ഡിഫൻസ് ശക്തമാക്കാൻ കെല്ലിയെ സൈൻ ചെയ്ത് ന്യൂകാസിൽ യുണൈറ്റഡ്

Newsroom

Picsart 24 06 11 13 07 32 753
Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണ് മുന്നോടിയായി ന്യൂകാസിൽ യുണൈറ്റഡ് ഒരു പുതിയ ഡിഫൻഡറെ സ്വന്തമാക്കി. ബൗണ്മത് താരം ലോയ്ഡ് കെല്ലി ആണ് ന്യൂകാസിലിൽ എത്തുന്നത്. 2028 വരെയുള്ള കരാർ 25കാരനായ താരം ന്യൂകാസിലിൽ ഒപ്പുവെക്കും. ന്യൂകാസിൽ നേരത്തെ ടോസിൻ അഡരാബിയോയോ സൈൻ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.

ന്യൂകാസിൽ 24 06 11 13 07 45 343

ലെഫ്റ്റ് ബാക്കിലും കളിക്കാൻ കഴിവുള്ള സെൻ്റർ ബാക്ക് ആണ് കെല്ലി. ബൗണ്മതിലെ താരത്തിന്റെ കരാർ അവസാനിച്ചിരുന്നു. ന്യൂകാസിൽ ഡിഫൻസിലെ സ്വെൻ ബോട്ട്മാൻ, ഫാബിയൻ ഷാർ, ജമാൽ ലാസ്സെല്ലെസ് എന്നിവർക്ക് കടുത്ത മത്സരം നൽകാൻ കെല്ലിക്ക് ആകും.

2019-ൽ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്ന് 13 മില്യൺ പൗണ്ടിന് ബോൺമൗത്തിൽ എത്തിയ താരമാണ് കെല്ലി. അന്ന് എഡി ഹോ ആയിരുന്നു ബോണ്മത് പരിശീലകൻ. ഇരുവരും ന്യൂകാസിലിൽ വീണ്ടും ഒന്നിക്കുന്നത് കാണാം.