മോയിസെ കീൻ ഇനി പി എസ് ജിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ യുവ സ്ട്രൈക്കർ മോയിസെ കീൻ എവർട്ടൺ വിടും. താരം പി എസ് ജിയിലേക്ക് ആകും പോവുക. ഫ്രഞ്ച് ക്ലബായ പി എസ്ജിയുമായി താരം ഒരു വർഷത്തെ ലോൺ കരാർ ഒപ്പുവെച്ചു‌. ലോണിന് ശേഷം പി എസ് ജി കീനിനെ സ്ഥിര കരാറിൽ വാങ്ങാനും സാധ്യതയുണ്ട്. തിരികെ തന്റെ പഴയ ക്ലബായ യുവന്റസിലേക്ക് പോകാൻ കീൻ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. അവസാനമാണ് പി എസ് ജിയിലേക്ക് താരം എത്തുന്നത്.

എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ ഇതുവരെ തിളങ്ങാൻ ആയിരുന്നില്ല. ഫ്രാൻസിൽ ഫോം തിരികെ ലഭിക്കും എന്ന് താരം കരുതുന്നു. 30 മില്യണോളം ഉള്ള കരാറിലായിരുന്നു എവർട്ടൺ കീനിനെ യുവന്റസിൽ നിന്ന് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. യുവന്റസിനായി അരങ്ങേറ്റ സീസണിൽ കീൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. യുവന്റസ് വിട്ടതോടെ താരത്തിന്റെ പ്രകടനങ്ങൾ മങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫിസിക്കൽ ടാക്ടിക്സുകൾ ആണ് കീനിന് പ്രശ്നമായത്.