കറ്റ്സുമി യുസ ചെന്നൈ സിറ്റിയിൽ

- Advertisement -

ജപ്പാൻ താരം കാറ്റ്സുമി യൂസ മോഹൻ ബഗാനിൽ എന്ന് കരുതിയിരുന്ന സമയത്ത് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് കറ്റ്സുമി യുസ ചെന്നൈ സിറ്റിയുമായു കരാർ ഒപ്പുവെച്ചു. രണ്ടു ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിലൂടെ മോഹൻ ബഗാനിലേക്ക് എന്ന് കറ്റ്സുമി പറഞ്ഞിരുന്നു എങ്കിലും ആ വാർത്തകൾക്ക് വിപരീതമായാണ് ഇപ്പോൾ വരുന്ന വാർത്തകൾ. മോഹൻ ബഗാൻ ആരാധകരെ പരിഹസിക്കാൻ വേണ്ടി ആയിരുന്നു ആ പോസ്റ്റ് ഇട്ടത് എന്ന് ഇപ്പോൾ കരുതണം. എന്നാൽ ആ അക്കൗണ്ട് കറ്റ്സുമിയുടേതല്ല എന്ന വാദവും ഉയരുന്നുണ്ട്.

കഴിഞ്ഞ സീസണിൽ നെരോക എഫ് സിയുടെ താരമായിരുന്നു കറ്റ്സുമി യൂസ. നെരോകയുടെ പ്രധാന താരമായിരുന്നു യുസ നിരവധി മത്സരങ്ങളിൽ നെരോകയുടെ വിജയശില്പിയാകാനും കറ്റ്സുമിക്കായി. നെരോകയ്ക്ക് മുമ്പ് ഈസ്റ്റ് ബംഗാളിൽ ആയിരുന്നു കറ്റ്സുമി യുസ ഒരു വർഷം. നാലു വർഷത്തോളം മോഹൻ ബഗാന്റെ പ്ലേ മേക്കർ ആയിരുന്ന ശേഷമായിരുന്നു ഈ ഹിരോഷിമക്കാരൻ ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയത്. 2013ൽ ഒ എൻ ജി സിയിൽ നിന്നാണ് കാറ്റ്സുമി യുസ ബഗാനിൽ എത്തിയത്. ബഗാന്റെ കൂടെ ഐ ലീഗും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയും കറ്റ്സുമി ബൂട്ട് കെട്ടിയിരുന്നു.

Advertisement