Picsart 23 06 21 16 26 15 607

കായ് ഹാവർട്‌സ് ഉടൻ ആഴ്‌സണൽ താരം ആവും

ചെൽസിയുടെ ജർമ്മൻ മധ്യനിര താരം കായ് ഹാവർട്‌സ് ഉടൻ ആഴ്‌സണലും ആയി കരാറിൽ ഒപ്പ് വക്കും എന്നു റിപ്പോർട്ട്. ഏതാണ്ട് 65 മില്യൺ(50+15) പൗണ്ടിനു ആവും താരം ആഴ്‌സണലിൽ എത്തുക എന്നാണ് സൂചന. നിലവിൽ ചെൽസിയും ആയി താരത്തിന്റെ കാര്യത്തിൽ ആഴ്‌സണൽ അവസാനഘട്ട ചർച്ചയിൽ ആണ്.

നിലവിൽ താരവും ആയി ആഴ്‌സണൽ നേരത്തെ തന്നെ ധാരണയിൽ എത്തിയിരുന്നു. മെഡിക്കൽ എപ്പോൾ ആണ് എന്നു ഉടൻ തന്നെ തീരുമാനിക്കും. 139 കളികളിൽ നിന്നു 32 ഗോളുകളും 15 അസിസ്റ്റുകളും നേടിയ ഹാവർട്‌സ് ഏതാണ്ട് 100 മില്യൺ പൗണ്ടിനു ആണ് ബയേർ ലെവർകുസനിൽ നിന്നു ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ആയി ചാമ്പ്യൻസ് ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഫൈനലിൽ വിജയഗോൾ നേടിയിരുന്നു.

Exit mobile version