Picsart 23 06 21 16 46 49 536

ബയേർ ലെവർകുസൻ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ടോട്ടനം ശ്രമങ്ങൾ ശക്തമാക്കി

ബയേർ ലെവർകുസന്റെ ബുർക്കിന ഫാസോ പ്രതിരോധ താരം എഡ്മണ്ട് താപ്സോബയെ സ്വന്തമാക്കാൻ ഒരുങ്ങി ടോട്ടനം ഹോട്‌സ്പർ. പുതിയ പ്രതിരോധ താരത്തെ ലക്ഷ്യം വക്കുന്ന ടോട്ടനം താരത്തിന് പിറകെ ദീർഘ നാൾ ആയി ഉണ്ട്.

നിലവിൽ ഇത് വരെ ഔദ്യോഗിക ഓഫറുകൾ ഒന്നും അവർ മുന്നോട്ട് വച്ചിട്ടില്ല. ബുണ്ടസ് ലീഗയിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന് ആയി വലിയ തുകയാണ് ജർമ്മൻ ക്ലബ് ആവശ്യപ്പെടുന്നത്. നിലവിൽ താരത്തിനും ഇംഗ്ലീഷ് ക്ലബ്ബിൽ പോകാൻ താൽപ്പര്യം ഉണ്ട് എന്നതിനാൽ വരും ദിനങ്ങളിൽ ടോട്ടനം താരത്തിന് ആയി ഓഫർ മുന്നോട്ട് വച്ചേക്കും.

Exit mobile version