പോർച്ചുഗീസ് താരം റെനാറ്റോ വീഗയെ ജൂൺ വരെ നീണ്ടു നിൽക്കുന്ന വായ്പാ അടിസ്ഥാനത്തിൽ യുവന്റസ് സ്വന്തമാക്കി. ചെൽസിയുമായി യുവന്റസ് കരാർ ധാരണയിൽ എത്തി. ൽ 5 മില്യൺ യൂറോ ലോൺ ഫീസ് ആയി ചെൽസിക്ക് ലഭിക്കും. ലോൺ കാലാവധി അവസാനിച്ച ശേഷം, വീഗ ചെൽസിയിലേക്ക് മടങ്ങും.
സെൻട്രൽ മിഡ്ഫീൽഡറായി കളിക്കുന്ന 21 കാരൻ, സെന്റർ ബാക്കായാകും യുവന്റസിൽ കളിക്കുജ എന്ന് പ്രതീക്ഷിക്കുന്നു. വേഴ്സറ്റൈൽ താരത്തിന് നിരവധി പൊസിഷനുകൾ കളിക്കാൻ ആകും. ഈ വർഷം ചെൽസിയിൽ എത്തിയ താരത്തിന് ആകെ 7 മത്സരങ്ങൾ മാത്രമേ ക്ലബിനായി കളിക്കാൻ ആയിട്ടുള്ളൂ.