അർജന്റീന താരം സോളർ പ്രീമിയർ ലീഗ് ക്ലബാറ്റ ബോണ്മതിൽ ചേരും. Uriel Iugt റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 15 മില്ല്യൺ ഡോളറിന് ആണ് 19 വയസ്സുകാരൻ ബൗണ്മതിലേക്ക് എത്തുന്നത്. താരം 2014 മുതൽ ലാനെസ് ക്ലബിനൊപ്പം ഉണ്ട്. അർജന്റീനയുടെ അണ്ടർ 23 ടീമിനായി കളിച്ചിട്ടുണ്ട്.
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലെഫ്റ്റ് ബാക്ക് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. നാല് വർഷത്തെ കരാറായിരിക്കും താരം ഇംഗ്ലീഷ് ക്ലബിൽ ഒപ്പുവെക്കുക.