100 മില്യണ് മുകളിൽ!! ജൂഡ് ബെല്ലിങ്ഹാം ഇനി റയൽ മാഡ്രിഡ് മധ്യനിരയിൽ!!

Newsroom

Picsart 23 06 07 19 27 10 306
Download the Fanport app now!
Appstore Badge
Google Play Badge 1

ജൂഡ് ബെല്ലിങ്ഹാം ഇനി ഭാവി റയൽ മാഡ്രിഡിനൊപ്പം. അവസാന കുറച്ചു ദിവസങ്ങളായി റയൽ മാഡ്രിഡിൽ നിന്ന് താരങ്ങൾ പോകുന്ന വാർത്ത ആയിരുന്നു വന്നു കൊണ്ടിരുന്നത്. ആ ക്ഷീണം മാറ്റാൻ ഒരു പുതിയ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ജൂഡ് 100 മില്യണിൽ കൂടുതൽ വരുന്ന ട്രാൻസ്ഫർ തുകയ്ക്ക് ആണ് ഡോർട്മുണ്ടിൽ നിന്ന് റയലിലേക്ക് എത്തുന്നത്.

ജൂഡ് 23 06 07 19 26 35 896

താരത്തിന്റെ മെഡിക്കൽ റയൽ മാഡ്രിഡ് അടുത്ത ആഴ്ച പൂർത്തിയാക്കും. ഇതിനു പിന്നാലെ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. നേരത്തെ ഇംഗ്ലീഷ് താരത്തിന് വേണ്ടി പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നെങ്കിലും മാഡ്രിഡ് മാത്രമായിരുന്നു താരത്തിന്റെ താല്പര്യം. 2029 വരെയുള്ള കരാറിൽ ആവും ജൂഡ് ഒപ്പുവെക്കുക.

ക്രൂസ്, മോഡ്രിച്ച്, എന്നിവർ കരിയറിന്റെ അവസാനത്തിൽ എത്തുമ്പോഴേക്ക് മധ്യനിരയിൽ അടുത്ത ഒന്നര ദശകത്തോളം കളിക്കാൻ ആകുന്ന മഹാ പ്രതിഭകളെ റയൽ മാഡ്രിഡ് എത്തിച്ചു കഴിഞ്ഞു എന്നത് ആരാധകർക്ക് സന്തോഷം നൽകും. വാൽവെർദെ, ചൗമെനി, കമവിംഗ്, ബ്രാഹിം ഡിയസ് എന്നീ യുവ പ്രതിഭകൾ ഇപ്പോൾ തന്നെ റയൽ മധ്യനിരയിൽ ഉണ്ട്. ഇവർക്ക് ഒപ്പം ജൂഡ് കൂടെ എത്തുമ്പോൾ റയൽ മാഡ്രിഡിന്റെ ഭാവി സുരക്ഷിതമാകും.