ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഡച്ച് സ്ട്രൈക്കർ ജോഷ്വ സിർക്സി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കും. താരത്തെ സ്വന്തമാക്കാൻ യുവൻ്റസ് താൽപര്യം കാണിക്കുന്നുണ്ട്. ഇരു ക്ലബുകളും തമ്മിൽ ഉടൻ ചർച്ചകൾ ആരംഭിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സീസണിൻ്റെ തുടക്കത്തിൽ അറ്റലാൻ്റയിൽ നിന്ന് യുണൈറ്റഡിൽ ചേർന്ന സിർക്‌സി, തൻ്റെ ഫോം കണ്ടെത്താനും അമോറിമിന്റെ ടീമിൽ സ്ഥിരമാകാനും പാടുപെട്ടു. പ്രീമിയർ ലീഗുമായി പൊരുത്തപ്പെടാൻ സിർക്സിക്ക് ഇതുവരെ ആയിട്ടില്ല.
ന്യൂകാസിലിനെതിരായ യുണൈറ്റഡിൻ്റെ അവസാന മത്സരത്തിൽ സ്ഥിതി കൂടുതൽ വഷളായിരുന്നു, അന്ന് ആദ്യ പകുതിയുടെ മധ്യത്തിൽ സിർക്‌സിക്ക് പകരക്കാരനായി കളം വിടേണ്ടി വന്നിരുന്നു. അതും ക്ലബ് വിടാനുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹത്തെ സ്വാധീനിക്കുന്നുണ്ട്.