മലയാളി താരം ജോബി ജസ്റ്റിന്റെ എ ടി കെ കൊൽക്കത്തയിലേക്കുള്ള ട്രാൻസ്ഫറിൽ ഈസ്റ്റ് ബംഗാൾ ഉന്നയിച്ച ആരോപണങ്ങളിൽ തീരുമാനം എടുക്കാൻ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഈസ്റ്റ് ബംഗാളിൽ നിന്ന് എ ടി കെയിലേക്കുള്ള ജോബിയുടെ ട്രാൻസഫർ അസാധുവാക്കി കൊണ്ട് നേരത്തെ കൊൽക്കത്ത ഫുട്ബോൾ അസോസിയേഷനായ ഐ എഫ് എ വിധി എഴുതിയിരുന്നു. ആ വിധിക്ക് എതിരെ ആയിരുന്നു ജോബി എ ഐ എഫ് എഫിനെ സമീപിച്ചത്.
ഇന്ന് ന്യൂഡെൽഹിയിൽ വെച്ച് എ ഐ എഫ് എഫ് പ്ലായർ സ്റ്റാറ്റസ് കമ്മിറ്റിയുടെ മുമ്പായി ഈസ്റ്റ് ബംഗാൾ ഒഫീഷ്യൽസും ജോബി ജസ്റ്റിനും ജസ്റ്റിന്റെ ഏജന്റും വക്കീലും ഹാജരായിരുന്നു. എന്നാൽ നീണ്ട ചർച്ചകൾ നടത്തിയിട്ടും ജോബി എവിടെ കളിക്കും എന്നതിൽ തീരുമാനം ഉണ്ടായില്ല. അടുത്ത തന്നെ ഒരിക്കൽ കൂടെ ചർച്ചകൾ നടത്താൻ മാത്രമാണ് തീരുമാനമായത്.
ഈസ്റ്റ് ബംഗാളുമായി കരാറിൽ ഇരിക്കെ ആണ് എ ടി കെ നിബന്ധനകൾ ലംഘിച്ചു കൊണ്ട് ജോബിയെ സൈൻ ചെയ്തത് എന്നതായിരുന്നു ഈസ്റ്റ് ബംഗാളിന്റെ. അന്വേഷണത്തിൽ ഈസ്റ്റ് ബംഗാളുമായി ജോബിക്ക് രണ്ട് വർഷം കരാർ ഉണ്ടായിരുന്നു എന്ന് ഐ എഫ് എ കണ്ടെത്തിയത്. ഈ കാരണം കൊണ്ട് താരം ഈസ്റ്റ് ബംഗാളിൽ തന്നെ തുടരേണ്ടി വരും എന്നും ഐ എഫ് എ വിധിച്ചിരുന്നു.