ഫെലിക്സ് വീണ്ടും ചെൽസിയിൽ എത്താൻ സാധ്യതകൾ

Newsroom

Picsart 24 08 12 11 09 47 983
Download the Fanport app now!
Appstore Badge
Google Play Badge 1

ജോവാഓ ഫെലിക്‌സ് വീണ്ടും ചെൽസിയിലേക്ക് എത്തിയേക്കും. അത്ലറ്റികോ മാഡ്രിഡ് താരം സാമു ഒമൊറോദിയോണെ സ്വന്തമാക്കാനുള്ള ചെൽസി ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഫെലിക്സ് വീണ്ടും ചെൽസിയിലേക്ക് എത്താനുള്ള സാധ്യതകൾ ഉയരുന്നത്. ഇപ്പോൾ ഫെലിക്സിനെ കൈമാറാനായുള്ള ചർച്ചകൾ ഇരു ക്ലബുകളും തമ്മിൽ നടക്കുകയാണ്.

ഫെലിക്സ് 23 08 07 12 26 03 645

മുമ്പ് 2023ൽ ലോണിൽ ചെൽസിയിൽ ഫെലിക്സ് കളിച്ചിട്ടുണ്ട്. അവസാന സീസണിൽ ബാഴ്സലോണയിൽ ആയിരുന്നു ഫെലിക്സ് കളിച്ചത്.

സിമിയോണിയുആയും അത്ലറ്റിക്കോ മാഡ്രിഡ് മാനേജ്മെന്റുമായി ഫെലിസ്കിന് അത്ര നല്ല ബന്ധമല്ല ഉള്ളത്. അതുകൊണ്ട് തന്നെ താരം അത്ലറ്റിക്കോ മാഡ്രിഡിൽ തുടരാൻ ഒരു സാധ്യതയും ഇല്ല. മാത്രമല്ല അത്ലറ്റിക്കോ മാഡ്രിഡ് ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയതോടെ ഫെലിക്സിന് കളിക്കാൻ അവസരം കിട്ടാനും സാധ്യത കുറവാണ്.