ജോക്കിം ആൻഡേഴ്സണെ സ്വന്തമാക്കാനായി ഫുൾഹാമിന്റെ ബിഡ്

Newsroom

ക്രിസ്റ്റൽ പാലസ് ഡിഫൻഡർ ജോക്കിം ആൻഡേഴ്സണായി ഫുൾഹാം 20 മില്യൺ പൗണ്ട് ഓഫർ സമർപ്പിച്ചു. എന്നാൽ ഈ ഓഫർ ക്രിസ്റ്റൽ പാലസ് സ്വീകരിക്കാൻ സാധ്യതയില്ല. 40 മില്യൺ പൗണ്ടിൻ്റെ അടുത്ത് ഒരു ഓഫർ ആണ് അവർ പ്രതീക്ഷിക്കുന്നത്. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്.

Picsart 24 08 11 22 24 16 851

ടോസിൻ അഡറാബിയോയോ ചെൽസിയിലേക്ക് പോയത് മുതൽ സെൻ്റർ ബാക്ക് ഓപ്ഷനുകൾ ശക്തിപ്പെടുത്താനുള്ള ശ്രാത്തിലാണ് ഫുൾഹാം. ജോക്കിം ആൻഡേഴ്സൺ അവസാന മൂന്ന് വർഷമായി ക്രിസ്റ്റൽ പാലസിനൊപ്പം ഉണ്ട്.

മുമ്പ് 2020-21 സീസണിൽ ലോൺ അടിസ്ഥാനത്തിൽ അദ്ദേഹം ഫുൾഹാമിനായി കളിച്ചിട്ടുണ്ട്. അന്ന് ലിയോണിന്റെ താരമായിരുന്നു ജോക്കിം ആൻഡേഴ്സൺ. ഡെന്മാർക്ക് ദേശീയ ടീമിനായി 36 മത്സരങ്ങളും ജോക്കിം കളിച്ചിട്ടുണ്ട്.