ഹാമസ് റോഡ്രിഗസ് റയോ വയെകാനോ വിടുന്നു

Newsroom

Picsart 25 01 06 13 55 56 138
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാമസ് റോഡ്രിഗസ് വീണ്ടും ഫ്രീ ഏജന്റായി. സ്പാനിഷ് ക്ലബായ റയോ വയ്യെകാനോയുമായുള്ള കരാർ അവസാനിപ്പിക്കാൻ താരം തീരുമാനിച്ചു. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഹാമസ് സ്പാനിഷ് ക്ലബിൽ എത്തിയത്. എന്നാൽ അവിടെ 6 മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്.

ഹാമസ് 23 04 13 22 25 50 582

കോപ അമേരിക്കയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കൊളംബിയൻ താരം ബ്രസീൽ ക്ലബായ സാവോ പോളോയുമായുള്ള കരാർ റദ്ദാക്കിയിരുന്നു റയോ വയെകാനോയിലേക്ക് വന്നത്. ഫ്രീ ഏജന്റായ താരം യൂറോപ്പിൽ തന്നെ തുടരാൻ ആകും ശ്രമിക്കുക.

ഈ കഴിഞ്ഞ കോപ അമേരിക്ക ടൂർണമെന്റിൽ 6 അസിസ്റ്റും ഒരു ഗോളും ഹാമസ് സംഭാവന ചെയ്തിരുന്നു. റയൽ മാഡ്രിഡ്, എവർട്ടൺ, ബയേൺ എന്നിവിടങ്ങളിൽ എല്ലാം കളിച്ച താരം അടുത്ത ലോകകപ്പ് വരെ യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നു.