ഹാമസ് റോഡ്രിഗസ് യൂറോപ്പിലേക്ക് തിരികെ വരും

Newsroom

Picsart 24 07 22 12 39 34 548
Download the Fanport app now!
Appstore Badge
Google Play Badge 1

ഹാമസ് റോഡ്രിഗസ് യൂറോപ്യൻ ഫുട്ബോളിലേക്ക് തിരികെ വരും. കോപ അമേരിക്കയൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കൊളംബിയൻ താരം ബ്രസീൽ ക്ലബായ സാവോ പോളോയുമായുള്ള കരാർ റദ്ദാക്കിയിരിക്കുകയാണ്. ഫ്രീ ഏജന്റായ താരം യൂറോപ്പിലേക്ക് തിരികെ വരാൻ ശ്രമിക്കുകയാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഹാമസ് 23 04 13 22 25 50 582

ഈ കഴിഞ്ഞ കോപ അമേരിക്ക ടൂർണമെന്റിൽ 6 അസിസ്റ്റും ഒരു ഗോളും ഹാമസ് സംഭാവന ചെയ്തിരുന്നു. സാവോ പോലോയിൽ പോകും മുമ്പ് ഗ്രീസിലും ഖത്തറിലും ആയിരുന്നു ഹാമസ് കളിച്ചിരുന്നത്. റയൽ മാഡ്രിഡ്, എവർട്ടൺ, ബയേൺ എന്നിവിടങ്ങളിൽ എല്ലാം കളിച്ച താരം ഫോമും ഫിറ്റ്നസും ഇപ്പോൾ വീണ്ടെടുത്തിട്ടുണ്ട്‌.