ജാക്ക് ബട്ട്ലാന്റിനെ ഗോൾ കീപ്പറായി എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 23 01 04 15 33 26 075
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ മൂന്നാം ഗോൾ കീപ്പർക്കായുള്ള അന്വേഷണം തുടരുന്നു. ഇപ്പോൾ അവർ ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ ജാക്ക് ബട്ട്‌ലാന്റിനെ ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. മാർട്ടിൻ ദുബ്രാവ്ക ന്യൂകാസിലിലേക്ക് മടങ്ങിയതോടെ യുണൈറ്റഡ് രണ്ട് ഗോൾ കീപ്പർമാരിൽ ഒതുങ്ങിയിരിക്കുകയാണ്‌. ഇപ്പോൾ ഡി ഹിയക്ക് പിറകിൽ ഹീറ്റൺ മാത്രമാണ് സീനിയർ സ്ക്വാഡിൽ ഉള്ളത്.

മാഞ്ചസ്റ്റർ 23 01 04 15 33 10 124

സീസണിന്റെ ആദ്യ പകുതിയിൽ ന്യൂകാസിലിൽ നിന്ന് ലോണിൽ ആയിരുന്നു ഡുബ്രാവ്ക എത്തിയത്, എന്നാൽ ന്യൂകാസിൽ കഴിഞ്ഞ ആഴ്ച സ്ലൊവാക്യൻ ഗോൾകീപ്പറെ തിരികെ വിളിക്കുക ആയിരുന്നു. ക്രിസ്റ്റൽ പാലസിൽ ഇപ്പോൾ രണ്ടാം ഗോൾ കീപ്പർ ആണ് ബട്ലാന്റ്. ഒരു കാലത്ത് ഇംഗ്ലണ്ട് ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ബട്ലാന്റ്. ബർനിങ്ഹാം, സ്റ്റോക്ക് സിറ്റി എന്നീ ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.