ഫ്രഞ്ച് അണ്ടർ-19 ക്യാപ്റ്റൻ ഐസക്ക് ടൂറെയെ ടീമിൽ എത്തിച്ച് ഒളിമ്പിക് മാഴ്സെ. ഫ്രഞ്ച് സെക്കന്റ് ഡിവിഷൻ ക്ലബ്ബ് ആയ ലെ ഹാവ്രെയിൽ നിന്നാണ് പത്തൊൻപത്കാരനെ മാഴ്സെ ടീമിൽ എത്തിച്ചത്. 5.5 മില്യൺ യൂറോ ആണ് കൈമാറ്റ തുക.2027 വരെയാണ് ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരും താരവും തമ്മിൽ കരാറിൽ എത്തിയിരിക്കുന്നത്.
2020ലാണ് ടൂറെ ലെ ഹാവ്രെ സീനിയർ ടീമിന്റെ ഭാഗമാകുന്നത്.രണ്ടു സീസണുകളിലായി 18 മത്സരങ്ങൾ ഈ പ്രതിരോധ താരം ടീമിന് വേണ്ടി കളത്തിൽ ഇറങ്ങി. ഫ്രഞ്ച് അണ്ടർ 17,19 ടീമുകളുടെ ഭാഗമായിരുന്ന താരം സീനിയർ തലത്തിൽ ഐവറി കോസ്റ്റിനേയും പ്രതിനിധീകരിക്കാൻ യോഗ്യനാണ്. കരുത്തനായ പ്രതിരോധ താരത്തെ തങ്ങളുടെ ഭാവിക്ക് മുതൽക്കൂട്ടാവുമെന്നാണ് ഒളിമ്പിക് മാർസെ പ്രതീക്ഷിക്കുന്നത്.