ഇന്ററിൽ തിരികെയെത്തി ലുകാകു !

ബെൽജിയൻ സൂപ്പർ സ്റ്റാർ റൊമേലു ലുകാകു ഇന്റർ മിലാനിൽ തിരികെയെത്തി. ഒരു സീസണിലേക്ക് ലോണിലാണ് ചെൽസിയിൽ നിന്നും ഇന്ററിലേക്ക് ലുകാകു തിരികെയെത്തുന്നത്. നെരാസൂറികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറിലാണ് ലുകാകു 113 മില്ല്യൺ യൂറോയ്ക്ക് ചെൽസിയിലേക്ക് പറന്നത്.

എന്നാൽ 2021 ഡിസംബറിൽ ഇന്റർ മിലാൻ ആരാധകരോട് മാപ്പ് പറഞ്ഞ് സാൻ സൈറോയിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം ലുകാകു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 35% പേ കട്ടിന് വിധേയമായിട്ടാണ് 8മില്ല്യണിന്റെ ഡീലിൽ ചെൽസിയിൽ നിന്നും ലോണിൽ ലുകാകു ഇറ്റലിയിലേക്ക് മടങ്ങുന്നത്. 74മില്ല്യൺ നൽകിയാണ് ലുകാകുവിനെ ഇന്റർ 2019ൽ സ്വന്തമാക്കുന്നത്. രണ്ട് സീസണിലായി 95മത്സരങ്ങളിൽ ലുകാകു ഇന്ററിന് വേണ്ടി 64ഗോളുകൾ അടിച്ച് കൂട്ടിയിരുന്നു. ഇന്ററിന്റെ ഇറ്റാാലിയൻ കിരീടധാരണത്തിന് മുഖ്യപങ്ക് വഹിച്ചതും ലുകാകു ആയിരുന്നു.