ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇന്റർ മിലാൻ വിങ്ങർ ഇവാൻ പെരിസിചിനെ ടീമിലെത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് താരത്തെ ടീമിലെത്തിച്ചത്. 5 മില്ല്യൺ യൂറോ നൽകിയാണ് ബയേൺ ഈ താരത്തെ ടീമിലെത്തിച്ചത്. 20 മില്ല്യൺ യൂറോ നൽകി ബൈ ബാക്ക് ഓപ്ഷനും ഈ കരാറിലുണ്ട്.
ബുണ്ടസ് ലീഗയിൽ അപരിചതനല്ല പെരിസിച്. ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടിയും വോൾഫ്സ്ബർഗിന് വേണ്ടിയും പെരിസിച് കളിച്ചിട്ടുണ്ട്. ഡോർട്ട്മുണ്ടിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗ കിരീടവും പെരിസിച് നേടിയിട്ടുണ്ട്. 30കാരനായ ഇവാൻ പെരിസിച് 2015ലാണ് ഇന്റർ മിലാനിലെത്തുന്നത്. 4 വർഷത്തോളം സാൻ സൈറോയിൽ കളിച്ച പെരിസിച് കഴിഞ്ഞ സീസണിൽ 8 ഗോളുകളും നേടിയിരുന്നു.