ഐതിഹാസിക സ്പാനിഷ് മിഡ്ഫീൽഡർ ആന്ദ്രേസ് ഇനിയേസ്റ്റ ഇനി യു എ ഇയിൽ. റാസൽഖെയ്മയിലെ ക്ലബായ എമിറേറ്റ്സ് ക്ലബ് എഫ് സിയിൽ ഇനിയേസ്റ്റ ചേരും. താരം ഇന്ന് യു എ ഇയിൽ എത്തി നടപടികൾ പൂർത്തിയാക്കും എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ജപ്പാം ക്ലബായ വിസൽ കോബെയോട് ഇനിയേസ്റ്റ വിടപറഞ്ഞിരുന്നു. ജപ്പാനിൽ ആയിരുന്നു അവസാന അഞ്ച് വർഷം ഇനിയേസ്റ്റ ചിലവഴിച്ചത്.
39 കാരനായ ഫുട്ബോൾ ഐക്കൺ വിരമിക്കിൽ എന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. ബാഴ്സലോണ വിട്ടായിരുന്നു ഇനിയേസ്റ്റ വിസൽ കോബെയിൽ എത്തിയത്. അവിടെ രണ്ടു കിരീടങ്ങൾ ഇനിയേസ്റ്റ നേടി. 22 വർഷത്തോളം ബാഴ്സലോണക്ക് ഒപ്പം ചിലവഴിച്ച താരമാണ് ഇനിയേസ്റ്റ. കാറ്റലൻ ക്ലബിനൊപ്പം നാലു ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 30 കിരീടങ്ങൾ അദ്ദേഹം നേടിയിരുന്നു. സ്പെയിനിനൊപ്പം ലോകകപ്പും യൂറോ കപ്പും ഇനിയേസ്റ്റ നേടിയിട്ടുണ്ട്.
ഇനിയേസ്റ്റക്ക് അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. എന്നാൽ ഏഷ്യയിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.