നൈജീരിയൻ യുവതാരം ഇമ്മാനുവൽ ഡെന്നിസ് വാറ്റ്ഫോർഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെ വരുന്ന വാറ്റ്ഫോർഡ് ഒരു യുവതാരത്തെ സ്വന്തമാക്കി. പ്രതീക്ഷകൾ ഏറെയുള്ള യുവ ഫോർവേഡ് ഇമ്മാനുവൽ ഡെന്നിസ് ആണ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ബെൽജിയൻ ക്ലബായ ബ്രൂഷെയിൽ നിന്നാണ് താരം വരുന്നത്. 23 കാരനായ നൈജീരിയൻ താരം കഴിഞ്ഞ സീസണിൽ ലോണിൽ ബുണ്ടസ്ലിഗ ക്ലബായ എഫ്‌സി കൊളോണികൊപ്പം കളിച്ചിരുന്നു. 2017ൽ ആണ് താരം ബെൽജിയത്തിൽ എത്തുന്നത്.

ക്ലബ് ബ്രൂഷിനായി 90 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയ താരം ക്ലബിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗിലും യുവേഫ യൂറോപ്പ ലീഗിലും കളിച്ചിട്ടുണ്ട്. നൈജീരിയ ദേശീയ ടീമിനായി ഇതുവരെ രണ്ടുതവണ കളിച്ചു. ഉക്രേനിയൻ പ്രീമിയർ ലീഗിൽ സോറിയ ലുഹാൻസ്കിനൊപ്പം ആണ് താരം കരിയർ ആരംഭിച്ചത്