ഇബ്രാഹിം അഫല്ലെ വീണ്ടും പി എസ് വിയിൽ

ഡച്ച് താരം ഇബ്രാഹിം അഫല്ലെയ് തിരികെ പി എസ് വിയിൽ എത്തി. തന്റെ ആദ്യ ക്ലബായ പി എസ് വിയിലേക്ക് 9 വർഷങ്ങൾക്ക് ശേഷമാണ് അഫല്ലെ എത്തുന്നത്. 2010 വരെ പി എസ് വിക്ക് ഒപ്പമായിരുന്നു ഇബ്രാഹിം അഫല്ലെ കളിച്ചിരുന്നത്. തുടർന്ന് ബാഴ്സലോണയിലേക്ക് പോയി എങ്കിലും അഫലെയ്ക്ക് ബാഴ്സയിൽ തന്റെ മികവിലേക്ക് എത്താൻ ആയിരുന്നില്ല.

അഞ്ച് വർഷത്തോളം ബാഴ്സ് ഒപ്പം ഉണ്ടായിരുന്ന അഫല്ലെ പിന്നീട് സ്റ്റോക്ക് സിറ്റിയിലേക്ക് വന്നു. അവസാന നാലു സീസണായി സ്റ്റോക്കിൽ ആയിരുന്നു. ഇപ്പോൾ ഒരു വർഷത്തെ കരാറിലാണ് പി എസ് വിയിൽ എത്തിയിരിക്കുന്നത്. 33കാരനായ ഇബ്രാഹിം അഫലെ പി എസ് വിക്കായി 159 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Previous articleബ്രസീലിന് VAR കെണി, വെനസ്വേലക്കെതിരെ സമനില മാത്രം
Next articleക്ലൈവ് ലോയ്ഡിനു തന്നെക്കാള്‍ ദൂരത്തില്‍ ഇപ്പോളും സിക്സര്‍ പറത്താനാകും