ബയേൺ മ്യൂണിക്ക് അവരുടെ ആദ്യ സൈനിങ്ങ് പൂർത്തിയാക്കുകയാണ്. VfB സ്റ്റട്ട്‌ഗാർട്ടിൻ്റെ സെന്റർ ബാക്കായ ഹിറോക്കി ഇറ്റോ ആണ് ബയേണിൽ എത്തുന്നത്. 30 മില്യൺ യൂറോ വിലമതിക്കുന്ന ഇറ്റോയുടെ കരാറിലെ റിലീസ് ക്ലോസ് നൽകാൻ ബയേൺ തയ്യാറായതോടെ ആണ് ട്രാൻസ്ഫർ നടക്കുന്നത്. ജാപ്പനീസ് ഡിഫൻഡർ നേരത്തെ തന്നെ ബയേണുമായി കരാർ ധരാണയിൽ എത്തിയിരുന്നു.
താരം നാല് വർഷത്തെ കരാറിൽ ഒപ്പിടും. കഴിഞ്ഞ സീസണിൽ സ്റ്റട്ട്ഗാർട്ടിനായി ഹിറോക്കി ഇറ്റോ 25 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബുണ്ടസ്ലിഗയിലെ ഏറ്റവും മികച്ച സെൻ്റർ ബാക്കുകളിൽ ഒരാളായിരുന്നു അദ്ദേഹം. ലെഫ്റ്റ് ഫൂട്ട് സെൻ്റർ ബാക്ക് സ്റ്റട്ട്ഗാർട്ടിനെ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കാനും അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനും സഹായിച്ചു.