സൗദി അറേബ്യയിലേക്കുള്ള ജോർദാൻ ഹെൻഡേഴ്സന്റെ ട്രാൻസ്ഫർ നടന്നിട്ട് 6 മാസമെ ആയിട്ടുള്ളൂ. അതിനകം തന്നെ താരൻ സൗദി വിട്ട് വരാനുള്ള ശ്രമത്തിലാണ്. അൽ ഇത്തിഫാഖിൽ കളിക്കുന്ന താരത്തിന് സൗദിയിൽ ഇതുവരെ അത്ര നല്ല സമയമല്ല. അതുകൊണ്ട് തന്നെ സൗദി വിടാൻ ആണ് ഹെൻഡേഴ്സൺ ആഗ്രഹിക്കുന്നത്. ബയേണും ബയെർലെർകൂസണിലേക്ക് പോകാനുള്ള ശ്രമം ഹെൻഡേഴ്സൺ തന്നെ ഇപ്പോൾ നടത്തുന്നുണ്ട്. അതിനായി തന്റെ വേതനം വെട്ടി കുറക്കാനും ഹെൻഡേഴ്സൺ ഒരുക്കമാണ്.
ലിവർപൂൾ ക്യാപ്റ്റൻ ആയിരുന്ന ജോർദാൻ ഹെൻഡേഴ്സണെ സൗദി ക്ലബായ അൽ ഇത്തിഫാഖ് റെക്കോർഡ് വേതനം നൽകിയാണ് സ്വന്തമാക്കിയത്. എന്നാൽ ഹെൻഡേഴ്സൺ കളിക്കുന്ന ഇത്തിഫാഖ് ക്ലബ് അവസാന രണ്ട് മാസമായി ഒരു മത്സരം പോലും വിജയിച്ചിട്ടില്ല.
2011ൽ സണ്ടർലാണ്ടിൽ നിന്നാണ് ഹെൻഡേഴ്സൺ ലിവർപൂളിൽ എത്തുന്നത്. ലിവർപൂളിന് വേണ്ടി 450ൽ അധികം മത്സരങ്ങൾ കളിച്ച ഹെൻഡേഴ്സൺ അവരുടെ കൂടെ ക്യാപ്റ്റനായി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2015 മുതൽ ഹെൻഡേഴ്സൺ ലിവർപൂൾ ടീമിന്റെ ക്യാപ്റ്റനാണ്. 492 മത്സരങ്ങൾ ലിവർപൂളിനായി കളിച്ച ഹെൻഡേഴ്സൺ 39 ഗോളും 74 അസിസ്റ്റും ക്ലബിൽ നൽകി. 8 കിരീടവും അദ്ദേഹം ലിവർപൂളിനൊപ്പം നേടി.