Picsart 23 07 09 20 52 03 064

ഹാരി കെയിന് ആയി ബയേൺ മ്യൂണിക് രണ്ടാം ബിഡ് സമർപ്പിച്ചത് ആയി റിപ്പോർട്ട്

ഇംഗ്ലീഷ് ക്യാപ്റ്റനും ടോട്ടനം മുന്നേറ്റനിര താരവും ആയി ഹാരി കെയിനു ആയി ജർമ്മൻ ചാമ്പ്യന്മാർ ആയ ബയേൺ മ്യൂണിക് രണ്ടാം ബിഡ് സമർപ്പിച്ചത് ആയി റിപ്പോർട്ട്. സ്‌കൈ സ്പോർട്സ് ജർമ്മനി ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 80 മില്യൺ യൂറോയും ആഡ് ഓണുകളും അടങ്ങുന്നത് ആണ് പുതിയ ഓഫർ എന്നാണ് റിപ്പോർട്ട്.

നേരത്തെ ബയേണിന്റെ ആദ്യ ഓഫർ ടോട്ടനം അപ്പോൾ തന്നെ നിരസിച്ചിരുന്നു. ടോട്ടനത്തിൽ ഒരു വർഷത്തെ മാത്രം കരാർ ബാക്കിയുള്ള കെയിനിനെ സ്വന്തമാക്കുക എന്നത് ബയേണിന്റെ പ്രധാന ലക്ഷ്യം ആണ്. ബയേണിന്റെ പരിശീലകൻ കെയിനും ആയി നേരത്തെ സംസാരിച്ചിരുന്നു എന്നും താരത്തിന് ബയേണിൽ എത്താൻ താൽപ്പര്യം ഉണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Exit mobile version