20230709 212842

ബ്ലാസ്റ്റേഴ്‌സിന്റെ കരാർ പുതുക്കാനുള്ള ആദ്യ ഓഫർ തള്ളി രാഹുൽ കെ പി

കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു വെച്ച പുതിയ കരാർ യുവതാരം രാഹുൽ കെപി തള്ളിയതായി സൂചനകൾ. @Godsownfootball ആണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നൽകിയത്. എന്നാൽ ഇത് സൂചിപ്പിക്കുന്നത് താരം കരാർ ഒപ്പിടില്ല എന്നല്ലെന്നും, ടീമിന്റെ ഭാഗത്ത് നിന്നുള്ള പുതിയ നീക്കങ്ങൾ തുടർന്നേക്കും എന്നും അവർ പറഞ്ഞു വെക്കുന്നു. രാഹുലിന് രണ്ടു വർഷം കൂടിയാണ് ബ്ലാസ്റ്റേഴ്‌സിൽ കരാർ ബാക്കിയുള്ളത്.

Rahul kp

അതേ സമയം സഹൽ കൂടി ടീം വിടുന്ന ഘട്ടത്തിൽ രാഹുലിനെ ചുറ്റിപറ്റിയുള്ള വാർത്തകളും ആരാധകർക്ക് ആശങ്ക സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സഹലിന്റെ ട്രാൻസ്ഫർ ഏതാണ്ട് ഉറപ്പായതോടെ മറ്റൊരു സ്വദേശിയായ താരത്തെ കൂടി കൈവിടുന്ന സാഹചര്യം ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ശ്രമിച്ചേക്കും. താരത്തിന്റെ കരാർ രണ്ടു വർഷം കൂടിയേ ബാക്കിയുള്ളൂ എന്നതിനാൽ ഉടൻ തന്നെ കൂടുതൽ ചർച്ചകളിലേക്ക് കടക്കാൻ ആവും ടീമിന്റെ നീക്കം.  കൂടാതെ സഹലിന് പകരക്കാരനടക്കം പുതിയ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് എത്തിക്കേണ്ടതായിട്ടുണ്ട്.

Exit mobile version