ലിവർപൂൾ യുവതാരം ഹാർവി എലിയറ്റ് ബ്ലാക്ക്ബേണിൽ

20201016 230907
- Advertisement -

ലിവർപൂൾ യുവതാരം ഹാർവി എലിയറ്റ് ഈ സീസണിൽ ലോണിൽ പോകും. ബ്ലാക്ക് ബേൺ റോവേഴ്സ് ആണ് താരത്തെ ഒരു സീസണിലേക്ക് സൈൻ ചെയ്തിരിക്കുന്നത്. 17കാരനായ താരം അടുത്തിടെ ലിവർപൂളുമായി ദീർഘ കാല കരാർ ഒപ്പുവെച്ചിരുന്നു. ഫോർവേഡായ എലിയറ്റ് മൂന്ന് വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. കൂടുതൽ അവസരങ്ങൾ ലഭിക്കാൻ വേണ്ടിയാണ് ലിവർപൂൾ താരത്തെ ലോണിൽ അയക്കുന്നത്.

ലിവർപൂൾ സീനിയർ ടീമിനായി ഇതിനകം ഒമ്പത് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ എം കെ ഡോൺസിനെതിരായ മത്സരത്തിലായിരുന്നു എലിയറ്റിന്റെ അരങ്ങേറ്റം. ഒരു സീസൺ മുമ്പ് ഫുൾഹാമിൽ നിന്നാണ് എലിയറ്റ് ലിവർപൂളിലേക്ക് എത്തിയത്.

Advertisement