ഇംഗ്ലീഷ് ഗോൾകീപ്പർ ജോ ഹാർട്ട് ഇനി ബേർൺലിയിൽ കളിക്കും. 12 വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റിയുടെ ഭാഗമായിരുന്ന ഹാർട്ട് അവസാന കുറച്ച് സീസണുകളിലായി സിറ്റിയിൽ ഒന്നാം നമ്പർ ആയിരുന്നില്ല. 2016 മുതൽ താരം ലോണിൽ പോകുകയുമായിരുന്നു. ബേർൺലി ഇപ്പോൾ രണ്ട് വർഷത്തെ കരാറിലാണ് ഹാർടിനെ സ്വന്തമാക്കിയിരിക്കിന്നത്. ക്ലബിന്റെ ഒന്നാം നമ്പർ ആയിരിക്കും ഹാർട്ട് ഇനി.
കഴിഞ്ഞ സീസണിൽ ലോണിൽ വെസ്റ്റ് ഹാമിനായും, അതിനു മുമ്പുള്ള സീസണിൽ ലോണിൽ ഇറ്റാലിയൻ ക്ലബായ ടൊറീനോയ്ക്കുമായിരുന്നു ഹാർട് കളിച്ചത്. 2006ൽ സിറ്റിയിൽ എത്തിയ ഹാർട്ട് 266 മത്സരങ്ങൾ സിറ്റി ജേഴ്സിയിൽ കളിച്ചു. രണ്ട് തവണ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടവും നേടി. നാലു സീസണുകളിൽ പ്രീമിയർ ലെഗ് ഗോൾഡ ഗ്ലോവും ഹർട്ട് സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial