പൂനെ സിറ്റിയുടെ യുവതാരം ഹർപ്രീത് സിങ് ഫതേഹ് ഹൈദരമാദിൽ ചേർന്നു. രണ്ടു വർഷത്തെ കരാറിലാണ് ഫതേഹ് ഹൈദരബാദ് ഡിഫൻഡറായ ഹർപ്രീതിനെ സ്വന്തമാക്കിയത്. എഫ് സി പൂനെ സിറ്റി റൊസേർവ്സിന്റെ കഴിഞ്ഞ സീസണിലെ ക്യാപ്റ്റൻ കൂടിയായിരുന്നു ഹർപ്രീത്. മുമ്പ് പൂനെയുടെ ഒപ്പം അണ്ടർ 19 ഐലീഗ് ചാമ്പ്യനും ആയിട്ടുണ്ട്.
സ്പോർടിംഗ് ഗോവയ്ക്കായും കളിച്ചിട്ടുണ്ട് ഹർപ്രീത്. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഹർപ്രീതിനെ സൈൻ ചെയ്തത് എന്നും ഹർപ്രീതിന് തന്റെ കഴിവ് ക്ലബിൽ തെളിയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫതേഹ് ക്ലബ് പുറത്തിറിക്കിയ പ്രസ്ഥാവനയിൽ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
