ഹകീമി ഇന്റർ മിലാൻ വിടും, പി എസ് ജിയുമായുള്ള ചർച്ച അന്തിമ ഘട്ടത്തിൽ

20210529 175203
Credit: Twitter
- Advertisement -

ഇന്റർ മിലാനു വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച റൈറ്റ് ബാക്ക് അഷ്റഫ് ഹകീമിയെ ഇന്റർ മിലാൻ വിൽക്കുന്നു. താരത്തെ പി എസ് ജിക്ക് വിൽക്കാൻ ആണ് ഇന്റർ മിലാൻ ശ്രമിക്കുന്നത്. ഇന്റർ മിലാൻ ഹകീമിയെ ഉൾപ്പെടെ ഉള്ള പ്രധാന താരങ്ങളെ വിൽക്കും എന്നതു കൊണ്ടായിരുന്നു പരിശീലകനായ കോണ്ടെ ക്ലബ് വിട്ടത്. 60 മില്യണോളം ആണ് ഹകീമിക്കായി പി എസ് ജി വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ സീസണിൽ 45 മില്യണായിരുന്നു ഹകീമി റയൽ മാഡ്രിഡിൽ നിന്ന് ഇന്റർ മിലാനിലേക്ക് എത്തിയത്. റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി രണ്ട് വർഷം കളിച്ച് ലോക ശ്രദ്ധ നേടിയിരുന്നു. ഹകീമിയെ വിൽക്കുന്നത് ഇന്റർ മിലാൻ ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. പി എസ് ജി 60 മില്യണൊപ്പം ഒരു താരത്തെ കൂടെ ഇന്റർ മിലാന് നൽകാൻ സാധ്യതയുണ്ട്.

Advertisement