സിയെച് ഗലാറ്റസറേ വിടുന്നു, ഇനി ഖത്തർ ക്ലബായ അൽ-ദുഹൈൽ എസ്‌സിയിൽ

Newsroom

Picsart 25 01 29 08 54 30 279

ഹക്കിം സിയെച്ച് ഗലാറ്റസറേ വിട്ട് ഖത്തരി ക്ലബ് അൽ-ദുഹൈൽ എസ്‌സിയുമായി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നു. നിലവിൽ തുർക്കി സൂപ്പർ ലിഗ് ചാമ്പ്യൻമാരുമായി കരാറിലേർപ്പെട്ടിരിക്കുന്ന 31 കാരനായ മൊറോക്കൻ വിംഗർ, അൽ ദുഹൈലിലേക്കുള്ള നീക്കം അന്തിമമാക്കാൻ ഉടൻ തന്നെ ദോഹയിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു. ചെൽസിയിൽ നിന്ന് ഗലാറ്റസറേയിലേക്ക് മാറിയ സിയെച്ചിന് ഗലറ്റസറെ പരിശീലകനുമായി പ്രശ്നങ്ങൾ ഉണ്ടായതാണ് ക്ലബ് വിടാനുള്ള പ്രധാന കാരണം.

1000810084

തുർക്കിയിലെ തന്റെ കാലത്ത്, 18 ലീഗ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ അദ്ദേഹം സംഭാവന ചെയ്തു. അൽ നസറും താരവുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ആ ചർച്ചകൾ എവിടെയും എത്തൊയില്ല.