ചർച്ചിൽ ബ്രദേഴ്സ് സ്‌ട്രൈക്കർ ഹാഫിസ് എ എം കേരള യുണൈറ്റഡ് എഫ്‌സി യിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള യുണൈറ്റഡ് ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. 2021-23 സീസണിന്റെ അവസാനം വരെ നീണ്ടുനിൽക്കുന്ന കരാറിൽ സ്‌ട്രൈക്കർ ഹാഫിസ് എ എം ഒപ്പുവെച്ചതായി കെ‌ യു‌ എഫ്‌ സി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 27 വയസുള്ള മലയാളി താരം ഹോൺബില്ലികളുടെ ഫോർവേഡ് ലൈനപ്പ് ശക്തിപ്പെടുത്താൻ സഹായിക്കും.

2020-21 ഐ ലീഗ് റണ്ണേഴ്സ് അപ്പായ ചർച്ചിൽ ബ്രദേഴ്സ് ടീമിൻറെ എൻറെ അഭിവാജ്യഘടകം ആയിരുന്നു ഹാഫിസ്. 2020 ൽ ചർച്ചിലിൽ ചേർന്ന അദ്ദേഹം 2019-20, 2020-21 ഐ-ലീഗ് സീസണുകളിൽ ടീമിന്റെ ഭാഗമായിരുന്നു.

“കെ‌യു‌എഫ്‌സിയുമായി ഒപ്പുവെക്കുന്നതിനെക്കുറിച്ചും മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും ഞാൻ വളരെ ആവേശത്തിലാണ്. കേരളത്തിലെ മിക്ക ഫുട്ബോൾ കളിക്കാരും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബാണിത്, അതിനാൽ ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ ക്ലബ് അംഗങ്ങളോട് നന്ദി അറീയിക്കുന്നു . ഈ ടീമിനോടും ആരാധകരോടും വിജയം നേടുന്നതിൽ എന്റെ പങ്ക് വഹിക്കാൻ ആഗ്രഹിക്കുന്നു, ” സൈനിങ്ങിനു ശേഷം ഹാഫിസിന്റെ വാക്കുകൾ .

“ഹാഫിസിനെ കെ‌യു‌എഫ്‌സിയിലേക്ക് സ്വാഗതം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പരിചയസമ്പന്നനും കഠിനാധ്വാനിയുമായ ഒരു ഫുട്ബോൾ കളിക്കാരനാണ് അദ്ദേഹം, ഉടൻ ആരംഭിക്കുന്ന ഞങ്ങളുടെ സീസണിൽ മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. CEO എന്ന നിലയിൽ അദ്ദേഹത്തെ ക്ലബിൽ ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷമുണ്ട് , അദ്ദേഹത്തിന് എല്ലാ വിജയങ്ങളും നേരുന്നു, ” CEO ഷബീർ മന്നാരിൽ പറഞ്ഞു.