ഇകായ് ഗുണ്ടോഗൻ ബാഴ്‌സലോണയിലേക്ക് അടുക്കുന്നു

Wasim Akram

മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ആയിരുന്ന ജർമ്മൻ താരം ഇകായ് ഗുണ്ടോഗൻ ബാഴ്‌സലോണയിലേക്ക്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കാത്ത ഗുണ്ടോഗൻ ബാഴ്‌സയും ആയി 2 കൊല്ലത്തെ കരാർ ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്. ഒരു കൊല്ലം കൂടി കരാർ പുതുക്കാനും ഈ കരാറിൽ ആവും.

ഇകായ് ഗുണ്ടോഗൻ

നിലവിൽ താരത്തെ രജിസ്റ്റർ ചെയ്യാനുള്ള ശ്രമത്തിൽ ആണ് ബാഴ്‌സലോണ. നേരത്തെ സിറ്റിയിൽ ദീർഘകാല കരാർ താരത്തിന് നിഷേധിക്കുക ആയിരുന്നു. ട്രബിൾ നേടിയ താരത്തിന്റെ സാന്നിധ്യം ഗുണം ചെയ്യും എന്നാണ് ബാഴ്‌സലോണ കണക്ക് കൂട്ടൽ. താരത്തിന് ആയി ആഴ്‌സണലും ശക്തമായി രംഗത്ത് ഉണ്ടായിരുന്നു എന്നാൽ താരം ബാഴ്‌സലോണ തിരഞ്ഞെടുക്കുക ആയിരുന്നു.