അലക്‌സ് ഗ്രിമാൾഡോ ലെവർകൂസണിലേക്ക്

Nihal Basheer

ബെൻഫിക താരം അലക്‌സ് ഗ്രിമാൾഡോ അടുത്ത സീസൺ മുതൽ ബയേർ ലെവർകൂസനിൽ പന്ത് തട്ടും. താരം ജർമൻ ക്ലബ്ബിൽ ഫിസിക്കൽ ടെസ്റ്റുകൾ നടത്തി കഴിഞ്ഞതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. കരാറിൽ ഉടൻ തന്നെ ഒപ്പിട്ടെക്കും. ടീമിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും അതിന് ശേഷം വരും ദിവസങ്ങളിൽ തന്നെ ഉണ്ടായേക്കും. നാല് വർഷത്തെ കരാറിൽ ആണ് ഗ്രിമാൾഡോ ഒപ്പിടുക.
Crop 21694896
സീസണോടെ ബെൻഫിക്കയുമായുള്ള കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റ് ആയാണ് ജർമനിയിലേക്ക് എത്തുന്നത്. ടീം വിടുമെന്ന് ഉറപ്പായിരുന്ന ഗ്രിമാൾഡോയെ ആഴ്‌സനൽ, ബാഴ്‌സലോണ തുടങ്ങി നിരവധി മുൻനിര യുറോപ്യൻ ടീമുകളുമായി ചേർത്ത് അഭ്യൂഹങ്ങൾ പടർന്നിരുന്നു. എന്നാൽ ലെവർകൂസണിലേക്ക് പോകാൻ ആയിരുന്നു ഇരുപതിയെഴുകാരന്റെ തീരുമാനം. സാബി ആലോൺസോക്ക് കീഴിൽ മികച്ച പ്രകടനം നടത്തി മുന്നേറുന്ന ടീമിന് അടുത്ത സീസൺ മുതൽ വലിയ ഊർജം തന്നെയാവും ഗ്രിമാൾഡോയുടെ സാന്നിധ്യം നൽകുക. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ആക്രമണത്തിലും പ്രതിരോധത്തിലും ഒരു പോലെ മികവ് പുലർത്തുന്ന താരം, ഇത്തവണ ചാമ്പ്യൻസ് ലീഗിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ച വെച്ച ബെൻഫിക്കക് വേണ്ടി തിളങ്ങിയിരുന്നു. താരത്തെ എത്തിക്കാൻ കഴിഞ്ഞത് വരും വർഷങ്ങളിലേക്കുക തങ്ങളുടെ സ്വാപ്ന പദ്ധതിക്ക് മുതൽക്കൂട്ടാവുമെന്ന് സ്പോർട്ടിങ് ഡയറക്ടർ സൈമൺ റോൽഫെസ് പറഞ്ഞു.