ഗോൺസാലോ മോണ്ടിയേൽ തൻ്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് മടങ്ങി എത്തുന്നു. ഡാമിയൻ അഗസ്റ്റോ വില്ലഗ്രയിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച്, 28 കാരനായ ഡിഫൻഡർ മാർസെലോ ഗല്ലാർഡോയുടെ ടീമിൽ ചേരും.
2021-ൽ റിവർ പ്ലേറ്റ് വിട്ട് താരം സെവിയ്യയിൽ ചേർന്നിരുന്നു. അവിടെയിരിക്കെ നോട്ടിംഗ്‌ഹാം ഫോറസ്റ്റിൽ ലോണിലും കളിച്ചിരുന്നു. പരിചയസമ്പന്നനായ ഡിഫൻഡർ റിവർ പ്ലേറ്റിൻ്റെ സ്ക്വാഡിനെ ശക്തിപ്പെടുത്തും. യൂത്ത് കരിയർ മുതൽ 2021 വരെ താരം റിവർ പ്ലേറ്റിൽ തന്നെ ആയിരുന്നു. അർജന്റീനക്ക് ആയി 36 മത്സരങ്ങൾ താരം കളിച്ചിരുന്നു.