ഗ്നാബ്രിയെ വിൽക്കാൻ ബയേൺ മ്യൂണിക്ക് ഒരുങ്ങുന്നു

Newsroom

അനുയോജ്യമായ ഒരു ഓഫർ ലഭിക്കുകയാണെങ്കിൽ ഈ വേനൽക്കാലത്ത് സെർജ് ഗ്നാബ്രിയെ വിൽക്കാൻ ബയേൺ മ്യൂണിക്ക് തയ്യാറാകും എന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സമ്മർ വിൻഡോയിൽ സാഡിയോ മാനെയ്ര്യ്യും ഒരു വിങ്ങറെയും വിൽക്കാൻ ആണ് ബയേൺ നോക്കുന്നത്. ലെറോയ് സാനെ, കിംഗ്‌സ്‌ലി കോമൻ, ജമാൽ മുസിയാല എന്നിവർ ഉള്ളത് കൊണ്ട് ഗ്നാബറിയെ വിൽക്കാൻ ബയേൺ മടിക്കില്ല.

20230428 182027

27 കാരനായ ജർമ്മൻ ഇന്റർനാഷണലിന് 2026 വരെ ബയേണിൽ കരാറിലുണ്ട്. കൂടാതെ ക്ലബ്ബിൽ ഇപ്പ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ആളുമാണ് ഗ്നാബറി‌. ഒരു പുതിയ സ്ട്രൈക്കറെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബയേണ് ഗ്നാബറിയുടെ വേതനം ഒഴിവാകുന്നത് ഗുണമാകും. 2017 മുതക് താരം ബയേണൊപ്പം ഉണ്ട്.