മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ മിഡ്ഫീൽഡർ ഗാർനർ ഇനി വാറ്റ്ഫോർഡിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിന്റെ ഭാവി എന്ന് കരുതപ്പെടുന്ന യുവതാരം ജെയിംസ് ഗാർനർ ഈ സീസണിൽ ലോണിൽ പോകും. ചാമ്പ്യൻഷിപ്പ് ക്ലബായ വാറ്റ്ഫോർഡാണ് ഗാർനറിനെ ലോൺ അടിസ്ഥാനത്തിൽ സൈൻ ചെയ്തിരിക്കുന്നുത്‌. ഒരു വർഷം നീളുന്ന ലോൺ കരാറാണ് താരം ഒപ്പുവെച്ചത്. ഒരു വർഷം നീളുന്ന ലോൺ കഴിഞ്ഞ് ഗാർനർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തിരികെയെത്തും.

വാറ്റ്ഫോർഡ് താരത്തിന് സ്ഥിരമായി അവസരം നൽകും എന്ന് ഉറപ്പ് പറഞ്ഞതാണ് താരത്തെ വിട്ടുകൊടുക്കാനുള്ള പ്രധാന കാരണം. ഇതിനകം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ആറ് മത്സരങ്ങൾ ഗാർനർ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്ററിൽ തുടർന്നാൽ താരത്തിന് അവസരങ്ങൾ കുറഞ്ഞേക്കും എന്നതാണ് താരത്തെ ലോണിൽ അയക്കാൻ കാരണം. പരിചയ സമ്പത്ത് ലഭിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി സ്റ്റാർട്ട് ചെയ്യാൻ ഗാർനറിനാകും എന്ന് ഒലെയും വിശ്വസിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു യുവപ്രതീക്ഷ ആയിരുന്ന തഹിത് ചോങ് ജർമ്മൻ ക്ലബായ വെർഡർ ബ്രമനിലേക്ക് ലോണിൽ പോയിട്ടുണ്ട്.