തുർക്കിഷ് താരം ആർദ ടുറാൻ അവസാനം തന്റെ മുൻ ക്ലബായ ഗലറ്റസറെയിൽ മടങ്ങിയെത്തി. ബാഴ്സലോണയിലെ കരാർ അവസാനം അവസാനിച്ച താരം ഫ്രീ ട്രാൻസ്ഫറിൽ ആണ് ഗലറ്റസെറിയിലേക്ക് മടങ്ങി എത്തുന്നത്. ഒമ്പത് വർഷത്തിന് ശേഷമാണ് ഈ മടക്കം. ഇതിനിടയിൽ ടുറാൻ അത്ലറ്റിക്കോ മാഡ്രിഡിലും കളിച്ചിരുന്നു.
അത്ലറ്റിക്കോ മാഡ്രിഡിലെ ഗംഭീര പ്രകടബം 2015ൽ ടുറാനെ ബാഴ്സലോണയിൽ എത്തിച്ചു. എന്നാൽ താരത്തിന് അത്ര നല്ല കരിയർ ആയിരുന്നില്ല ബാഴ്സലോണയിൽ എത്തിയ ശേഷം ലഭിച്ചത്. ആകെ ബാഴ്സലോണക്ക് വേണ്ടി ടുറാൻ കളിച്ചത് 40ൽ താഴെ മത്സരങ്ങൾ മാത്രമാണ്. അവസാന മൂന്ന് വർഷമായി ബാഴ്സലോണയിൽ നിന്ന് സ്ഥിരമായി ലോണിൽ പോകേണ്ട വിധിയായിരുന്നു ടുറാന്.
ജനുവരിക്ക് ശേഷം ഒരു ഫുട്ബോൾ മത്സരം വരെ താരം കളിച്ചിട്ടുമില്ല. ഇസ്താംബൂൾ ബഷക്ഷെയെറിൽ ലോണിൽ കളിക്കുകയായിരുന്നു ടുറാന്റെ കരാർ താരത്തിന്റെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് തുർക്കിഷ് ക്ലബ് റദ്ദാക്കിയിരുന്നു. ഗലറ്റസെറയിൽ തന്റെ കരിയർ നേർവഴിയിൽ ആക്കാം എന്ന് ടുറാൻ കരുതുന്നു.