ബ്രൈറ്റൺ താരം കുകുറേയയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് ചെൽസി. ചെൽസിയും കുകുറേയയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ ബ്രൈറ്റണും ചെൽസിയും തമ്മിൽ ട്രാൻസ്ഫർ ഫീ ചർച്ച ചെയ്യുകയാണ്. 50 മില്യന്റെ ബിഡ് ആണ് ചെൽസി ഇപ്പോൾ ബ്രൈറ്റണ് മുന്നിൽ വെച്ചിരിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റി നേരത്തെ കുകുറേയക്ക് ആയി ശ്രമിച്ചിരുന്നു. പക്ഷെ സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ റിജക്ട് ചെയ്തു. സിറ്റി 40 മില്യൺ യൂറോക്ക് മേലെ ബിഡ് ചെയ്യില്ല എന്ന് ഉറപ്പായതോടെയാണ് ചെൽസി ട്രാൻസ്ഫർ പോരാട്ടത്തിൽ മുന്നിലേക്ക് എത്തിയത്.
കുകുറേയ ക്ലബ് വിടാനായി കഴിഞ്ഞ ദിവസം ബ്രൈറ്റണ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.
ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.
Story Highlights: Full agreement reached between Chelsea and Cucurella on personal terms.