മെക്സിക്കൻ താരം റൗൾ ഹിമിനസിനെ ടീമിൽ എത്തിക്കാൻ ഫുൾഹാം. മിത്രോവിച്ചിന്റെ അൽ ഹിലാലിലേക്കുള്ള കൂടുമാറ്റം ഏകദേശം ഉറപ്പായതോടെയാണ് മറ്റൊരു അനുഭവം സമ്പത്തുള്ള ഫോർവേഡിന് വേണ്ടി ഫുൾഹാം നീക്കം ആരംഭിച്ചത്. ടീമുകൾ തമ്മിലുള്ള ചർച്ച നടന്ന് വരികയാണെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. 5.5 മില്യൺ പൗണ്ട് ആണ് കൈമാറ്റ തുക. ഇതോടെ അഡാമ ട്രാവോറക്ക് പുറമെ മറ്റൊരു പ്രമുഖ മുന്നേറ്റ താരത്തിന് കൂടി ടീമിൽ നിന്നും പുറത്തേക്കുള്ള വഴി ഒരുക്കുകയാണ് വോൾവ്സ്. അൽ അഹ്ലിയിൽ നിന്നുള്ള ഓഫറിൽ ഫുൾഹാം കോച്ച് മാർക്കോ സിൽവയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷമേ റൗളിന് വേണ്ടിയുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് കടക്കൂ എന്ന് റൊമാനോ നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാൽ 40 മില്യണിന്റെ വമ്പൻ ഓഫർ തള്ളി കൊണ്ട് പ്രീമിയർ ലീഗിൽ തന്നെ തുടരാനുള്ള തീരുമാനം മാർക്കോ സിൽവ എടുത്തത് നിർണായകമായി.
നേരത്തെ ഹിമിനസ് ടർക്കിഷ് ലീഗിലേക്ക് ചേക്കേറുമെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു. അഡാന ഡെമിർസ്‌പോർ ആയിരുന്നു മുന്നേറ്റ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചത്. എന്നാൽ ഈ ഡീൽ മുന്നോട്ടു പോയില്ല. ഫുൾഹാമിനവാട്ടെ മിത്രോവിച്ചിന്റെ സ്ഥാനത്തേക്ക് ലീഗിൽ അനുഭവസമ്പത്തുള്ള താരത്തെ വേണം താനും.അതേ സമയം വോൾവ്സിൽ സമീപകാലത്ത് ടീമിന്റെ നേടും തൂണായിരുന്ന താരങ്ങൾ വിട പറഞ്ഞ പട്ടികയിലേക്ക് റൗൾ ഹിമിനസിന്റെ പേരു കൂടി ചേരുകയാണ്. റൂബൻ നെവെസ് അൽ ഹിലാലിലേക്ക് ചേക്കേറിയപ്പോൾ ജാവോ മൗട്ടിഞ്ഞോയും അഡാമ ട്രാവോറെയും കരാർ അവസാനിച്ച് ഫ്രീ ഏജന്റുകൾ ആയി. അടുത്തിടെ ടീമിൽ എത്തിയ ഡീഗോ കോസ്റ്റയും കരാർ പുതുക്കിയില്ല. ലോപറ്റ്യുഗിക്ക് കീഴിൽ പുതിയൊരു തുടക്കമാണ് വോൾവ്സ് അടുത്ത സീസണിൽ കൊതിക്കുന്നത്.
Download the Fanport app now!