കാമറൂൺ മിഡ്ഫീൽഡർ ഫുൾഹാമിൽ

na

കാമറൂൺ താരം സാമ്പോ അഗ്വിസ ഇനി ഫുൽഹാമിൽ. ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ മാർസെയിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 25 മില്യൺ യൂറോയോളം നൽകിയാണ് ഫുൾഹാം താരത്തെ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് അഗ്വിസ ഒപ്പിട്ടിരിക്കുന്നത്.

22 വയസുകാരനായ അഗ്വിസ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറാണ്. 2015 മുതൽ മാർസെയുടെ താരമായ അഗ്വിസ 2017 മുതൽ കാമറൂൺ ദേശീയ ടീം അംഗവുമാണ്. മധ്യനിരയിൽ എതിർ ടീം ആക്രമങ്ങളെ തടുക്കുന്നതിൽ താരത്തിന്റെ സാന്നിധ്യം ഫുൾഹാമിന് ഏറെ സഹായകരമായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial