മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡിനായി വന്ന തുർക്കിയിൽ നിന്നുള്ള ബിഡ് നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗലറ്റസറെ ആണ് താരത്തിനായി യുണൈറ്റഡിനെ സമീപിച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത ട്രാൻസ്ഫർ ഫീ കുറവായതിനാൽ യുണൈറ്റഡ് ഓഫർ സ്വീകരിച്ചില്ല. 20 മില്യൺ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രെഡിനായി പ്രതീക്ഷിക്കുന്നത്. ഫുൾഹാമും സൗദിയിൽ നിന്ന് ചില ക്ലബുകളും ഫ്രെഡിനായി ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സമ്മറിൽ ഫ്രെഡ് ക്ലബ് വിടും എന്ന് ഉറപ്പാണ്.
മധ്യനിരയിലേക്ക് വലിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് താരങ്ങളെ വിറ്റാൽ മാത്രമെ ട്രാൻസ്ഫറിനുള്ള ഫണ്ട് ആവുകയുള്ളൂ. എറിക് ടെൻ ഹാഗിന് കീഴിൽ ഫ്രെഡിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു എങ്കിലും യുണൈറ്റഡ് കസെമിറോക്ക് പറ്റിയ ഒരു മധ്യനിര കൂട്ടാളിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്. 30കാരനായ ഫ്രെഡ് 2018 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ ടീമിനായി നടത്താൻ ഫ്രെഡിന് ആയിട്ടില്ല.