ഡിഫൻഡർ ഹാരി ടൊഫോളോയെ നോട്ടിങ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി

20220720 194940

ചാമ്പ്യൻഷിപ്പ് ക്ലബായ ഹഡേഴ്‌സ്‌ഫീൽഡ് ടൗണിൽ നിന്ന് ഡിഫൻഡർ ഹാരി ടോഫോളോയെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സ്വന്തമാക്കി. 26-കാരനായ ലെഫ്റ്റ് ബാക്ക് കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം ഹഡേഴ്സ് ഫീൽഡിനായി കാഴ്ചവെച്ചിരുന്നു. ആറ് ഗോളുകൾ നേടിയ താരം എട്ട് അസിസ്റ്റുകളും കഴിഞ്ഞ സീസണിൽ സംഭാവന ചെയ്തു.

നോർവിച്ച് സിറ്റിയിലെ യൂത്ത് ടീമുകളിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് ലിങ്കൺ സിറ്റിയിൽ ലോണിൽ കളിച്ചിട്ടുണ്ട്. 2020-ൽ ആയിരുന്നു ഹഡേഴ്‌സ്‌ഫീൽഡ് ടൗണിലേക്ക് എത്തിയത്.