ആഴ്‌സണൽ മുന്നേറ്റനിര താരം എഡി എങ്കെതിയയെ സ്വന്തമാക്കാൻ മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം. നിലവിൽ താരത്തിന് ആയി അവർ മുന്നോട്ട് വെച്ച 25 മില്യൺ പൗണ്ടിന്റെ ആദ്യ ഓഫർ ആഴ്‌സണൽ നിരസിച്ചത് ആയി ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്തു. താരത്തിന് ആയി 30 മുതൽ 35 മില്യൺ പൗണ്ട് വേണം എന്ന നിലപാട് ആണ് ആഴ്‌സണലിന്. ആദ്യ ശ്രമം നിരസിച്ചു എങ്കിലും നിലവിൽ ക്ലബുകൾ തമ്മിൽ ചർച്ചകൾ നടക്കുകയാണ്.
തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഫർ ലക്ഷ്യം ആയി കാണുന്ന താരത്തിന് ആയി ഫോറസ്റ്റ് പുതിയ ഓഫർ ഉടൻ മുന്നോട്ട് വെക്കും എന്നാണ് സൂചന. നേരത്തെ 25 കാരനായ താരം ഫ്രഞ്ച് ക്ലബ് മാഴ്‌സെയും ആയി വ്യക്തിഗത കരാറിൽ എത്തിയെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ട് വെച്ച ട്രാൻസ്ഫർ തുക തൃപ്തികരം അല്ലാത്തതിനാൽ ആഴ്‌സണൽ ഈ ഓഫർ നിരസിക്കുക ആയിരുന്നു. എഡിക്ക് ആയി ക്രിസ്റ്റൽ പാലസും താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. 2027 വരെ തങ്ങളും ആയി കരാർ ഉള്ള താരത്തെ വിൽക്കണം എന്നാണ് താൽപ്പര്യം എങ്കിലും ഏകദേശം 35 മില്യൺ പൗണ്ട് എങ്കിലും ലഭിക്കാതെ താരത്തെ വിൽക്കണ്ട എന്നാണ് ആഴ്‌സണൽ നിലപാട്.