ബാഴ്സലോണയുടെ ലെഫ്റ്റ് ബാക്കായ ജൂനിയർ ഫിർപോ ബാഴ്സലോണ വിടും. താരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് ട്രാൻസ്ഫർ വിദഗ്ദൻ ഫബ്രിസിയോ റൊമാനോ അറിയിച്ചു. 15 മില്യൺ യൂറോയുടെ ഓഫർ ബാഴ്സലോണ അംഗീകരിക്കും. എ സി മിലാനും താരത്തിനായി രംഗത്ത് ഉണ്ട് എങ്കിലും മിലാൻ ലോണിൽ ആയിരുന്നു താരത്തെ ആവശ്യപ്പെട്ടത്.
കോമാന്റെ ഭാവി പദ്ധതികളിൽ ഫിർപോയ്ക്ക് ഇടമില്ല എന്നതിനാൽ തന്നെ താരത്തെ വിൽക്കാൻ ആണ് ബാഴ്സലോണയുടെ തീരുമാനം. ഒരു സീസൺ മുമ്പ് റയൽ ബെറ്റിസിൽ നിന്നും ബാഴ്സലോണയിൽ എത്തിയ ഫിർപോയ്ക്ക് കാര്യമായി പ്രതീക്ഷ നൽകുന്ന പ്രകടനം ഒന്നും കാഴ്ചവെക്കാൻ ആയിരുന്നില്ല. അവസരങ്ങൾ ലഭിച്ചപ്പോൾ ഒക്കെ നിരാശ മാത്രമായിരുന്നു ഫിർപോ നൽകിയത്. ഈ സാഹചര്യത്തിൽ ആണ് 24കാരനായ താരത്തെ വിൽക്കാൻ ബാഴ്സലോണ ശ്രമിക്കുന്നത്.