വിയ്യറയൽ ഗോൾ കീപ്പർ ഫിലിപ്പ് ജോർഗൻസനെ സൈൻ ചെയ്യാൻ ചെൽസി ശ്രമിക്കുന്നു. ചെൽസി താരത്തിനായുള്ള ആദ്യ ഓഫർ ഉടൻ സമർപ്പിക്കും എന്ന് ഫബ്രിസിയീ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസിയിലേക്ക് മാറാനും പ്രീമിയർ ലീഗിൽ കളിക്കാനു 22കാരൻ തയ്യാറാണ്. ഇപ്പോഴത്തെ ഒന്നാം നമ്പർ ആയ റോബർട്ട് സാഞ്ചസിന് ഒരു വെല്ലുവിളി ഉയർത്താൻ താരത്തിനാകും എന്ന് ചെൽസി വിശ്വസിക്കുന്നു.
ജിയോർജി മമർദാഷ്‌വിലി, മാഡ്‌സ് ഹെർമൻസെൻ എന്നിവരുൾപ്പെടെയുള്ള ഗോൾകീപ്പിംഗ് ഓപ്ഷനുകളും ചെൽസി നോക്കുന്നുണ്ട്. സ്വീഡിഷ് ഗോൾ കീപ്പറായ ജോർഗൻസൻ 2017 മുതൽ വിയ്യറയലിനൊപ്പം ഉണ്ട്. അവരുടെ യൂത്ത് ടീമിലൂടെ തന്നെയാണ് വളർന്നു വന്നത്. കഴിഞ്ഞ ലാലിഗ സീസണിൽ 36 മത്സരങ്ങളിൽ 22കാരൻ തന്നെ ആയിരുന്നു വിയ്യറയലിന്റെ വല കാത്തത്.